മാവൂര്‍: ജില്ലാ കേരളോത്സവത്തിന്റെ മുന്നോടിയായി ദീപശിഖാപ്രയാണം നടത്തി. കുറ്റിക്കാട്ടൂര്‍ മുതല്‍ പെരുവയല്‍ സ്വാഗതസംഘം ഓഫീസ് വരെയായിരുന്നു പ്രയാണം.
പെരുവയല്‍ പഞ്ചായത്ത് കേരളോത്സവത്തിനിടെ മുങ്ങിമരിച്ച ദിലീഷിന്റെ വീട്ടുമുറ്റത്തുനിന്ന് പ്രയാണം ആരംഭിച്ചു. ദിലീഷിന്റെ അച്ഛന്‍ ധര്‍മരാജനില്‍നിന്ന് ദീപശിഖ സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ദിനേശ് ഏറ്റുവാങ്ങി.
പ്രയാണത്തില്‍ പെരുവയല്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സി.എം. സദാശിവന്‍, ജനറല്‍ കണ്‍വീനര്‍ ദിനേശ് പെരുമണ്ണ, സി.ടി. സുകുമാരന്‍, ഡി.സി.സി. സെക്രട്ടറി സി. മാധവദാസ്, ഉനൈസ്, ടി. സെയ്തൂട്ടി, പി.എം. ബാബു, സ്റ്റുഡന്റ്‌സ് പോലീസ് കോ-ഓര്‍ഡിനേറ്റര്‍ കെ.യു. ബാബു, രവികുമാര്‍ പനോളി, അനീഷ് പാലാട്ട്, പേങ്ങാട്ടില്‍ രാധാകൃഷ്ണന്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. ദേശീയതാരങ്ങളായ വിനു പെരുവയലില്‍, രാഹുല്‍രതീഷ്, അനാമിക, സ്റ്റേറ്റ് താരങ്ങളായ അശ്വിന്‍പ്രേം, അഥിനിദേവി തുടങ്ങിയവര്‍ അണിചേര്‍ന്നു.