അടുവാട്: പണംവെച്ച് ചീട്ടുകളിക്കുകയായിരുന്ന നാലുപേരെ മാവൂര്‍ എസ്.ഐ. എസ്. സജീവും സംഘവും പിടികൂടി. മാവൂര്‍ അടുവാട് കോട്ടക്കുന്ന് ശിവരാമന്‍ (47), കറുത്തേടുത്ത് പൊയില്‍ രാജേഷ് (36), കോട്ടക്കുന്ന് രാമചന്ദ്രന്‍ (66) , വാവാട്ടുപാറ സുരേഷ് ബാബു (35) എന്നിവരെയാണ് മാവൂര്‍ പോലീസ് അറസ്റ്റുചെയ്തത്.
കോട്ടക്കുന്ന് ജലസംഭരണിക്കു സമീപത്ത് പണംവെച്ച് ചീട്ടുകളിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് റെയ്ഡ് നടത്തുകയായിരുന്നു. രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. അറസ്റ്റുചെയ്തവരെ ജാമ്യത്തില്‍ വിട്ടു.