Monday, 17 September 2012

ഹിന്ദു കുടുംബസംഗമം നടത്തി

മാവൂര്‍: അരയങ്കോട് വിവേകാനന്ദ സേവാസമിതിയുടെ ഒന്നാംവാര്‍ഷികത്തിന്റെ ഭാഗമായി ഹിന്ദു കുടുംബസംഗമം നടത്തി. മാവൂര്‍ കമ്യൂണിറ്റി ഹാളില്‍ കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന ഖജാന്‍ജി രാമചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. എം. മാധവന്‍ അധ്യക്ഷതവഹിച്ചു.
ഹിന്ദു ഐക്യവേദി സംസ്ഥാനപ്രസിഡന്റ് പി. ശശികല മുഖ്യപ്രഭാഷണം നടത്തി. പി. ചന്ദ്രന്‍, എ.പി. അനില്‍കുമാര്‍, അഡ്വ. വി.ജി. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.