ഊര്‍ക്കടവ്: കേരള നദീസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിലുള്ള നദീസംരക്ഷണ ദിനാചരണ
പരിപാടികള്‍ ബുധനാഴ്ച ചാലിയാറിലെ ഊര്‍ക്കടവ് കണവക്കല്ലില്‍ നടക്കും.
നദീദിന പ്രതിജ്ഞ, നദീദിന സന്ദേശം, ശാസ്ത്രസെമിനാര്‍, പാനല്‍ചര്‍ച്ച, സി.ഡി. പ്രകാശനം, പുസ്തകപ്രകാശനം, പുസ്തകപ്രദര്‍ശനം, ചിത്രപ്രദര്‍ശനം, നദീപ്രവര്‍ത്തകസംഗമം തുടങ്ങിയവയാണ് പരിപാടികള്‍.കാലത്ത് ഒമ്പതിന് മലപ്പുറം ഡി.ഡി. കെ.സി. ഗോപി നദീദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ നദീദിന സന്ദേശം നല്‍കും. തുടര്‍ന്ന് ചാലിയാര്‍ സംരക്ഷണ സമിതി പ്രവര്‍ത്തകനായിരുന്ന കെ.എ. റഹ്മാന്‍ നഗറില്‍ മുന്‍ വിദ്യാഭ്യാസമന്ത്രി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ശാസ്ത്രസെമിനാര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പരിസ്ഥിതി, കാലാവസ്ഥാ പഠനവിഭാഗം ഡയറക്ടര്‍ പി. ശ്രീകണ്ഠന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും.
സെമിനാറിന്റെ രണ്ടാം സെഷനില്‍ പ്രൊഫ. ടി. ശോഭീന്ദ്രന്‍, എസ്. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ യഥാക്രമം 'നദികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍', 'പശ്ചിമഘട്ടവും നദികളും' എന്നീ വിഷയങ്ങള്‍ അവതരിപ്പിക്കും. പ്രൊഫ. എസ്. സീതാരാമന്‍ മോഡറേറ്ററായിരിക്കും.