കൂളിമാട്: ജപ്പാന്‍ കുടിവെള്ള പുനരധിവാസ പദ്ധതിയുടെ ഭാഗമായി
നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ പോകുന്ന വാട്ടര്‍ അതോറിറ്റിയുടെ
കൂളിമാട് പമ്പിങ് സ്റ്റേഷനില്‍ ക്ളിയര്‍ വാട്ടര്‍ പമ്പ് ഹൗസും ജലസംഭരണിയും
നിര്‍മിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
മാവൂര്‍-കൂളിമാട് റോഡരികില്‍ ഇതിനുള്ള നിലമൊരുക്കുന്ന പ്രവൃത്തി ഏറക്കുറെ
പൂര്‍ത്തിയായി. ഹൈദരാബാദ് ആസ്ഥാനമായ കോയ ആന്‍ഡ് കോയ കമ്പനിയാണ്
നവീകരണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നത്. ജെ.ബി.ഐ.സി
ഫണ്ടില്‍നിന്നനുവദിച്ച 42.23 കോടി രൂപ ഉപയോഗിച്ചാണ് പമ്പ്ഹൗസിന്‍െറയും
ഇതുമായി ബന്ധപ്പെട്ട കുറ്റിക്കാട്ടൂര്‍ ബൂസ്റ്റര്‍ സ്റ്റേഷനിലെയും നവീകരണ
പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
കൂളിമാട് പമ്പിങ് സ്റ്റേഷനില്‍ ഇപ്പോള്‍ നടന്നുവരുന്ന നിലമൊരുക്കല്‍
പൂര്‍ത്തിയാകുന്ന മുറക്ക് പുതുതായി നിര്‍മിക്കുന്ന ക്ളിയര്‍ വാട്ടര്‍
പമ്പ്ഹൗസിന്‍െറയും ജലസംഭരണിയുടെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങും.
അതിനുശേഷം തകരാറിലായതും പഴക്കംചെന്നതുമായ റോ വാട്ടര്‍ പമ്പ്ഹൗസിലെ നാല്
250 എച്ച്.പിയുടെ മോട്ടോറുകളും ക്ളിയര്‍ വാട്ടര്‍ പമ്പ്ഹൗസിലെ 150
എച്ച്.പിയുടെ നാല് മോട്ടോറുകളും മാറ്റി പുതിയത് സ്ഥാപിക്കാനുള്ള നടപടിയും
തുടങ്ങും. അടിക്കടി താളംതെറ്റുന്ന റോ വാട്ടര്‍, ക്ളിയര്‍ വാട്ടര്‍
പമ്പ്ഹൗസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
വൈദ്യുതിമുടക്കവും വോള്‍ട്ടേജ് ക്ഷാമവും മറ്റു തകരാറുകളും കാരണം
ജലവിതരണത്തിനുണ്ടാകുന്ന തടസ്സം ഒഴിവാക്കാനുള്ള നടപടികളും ഇതോടൊപ്പം
നടക്കും. അതിനുവേണ്ടി പമ്പ്ഹൗസ് വളപ്പില്‍തന്നെ പ്രവര്‍ത്തിക്കുന്ന 66
കെ.വി. സബ്സ്റ്റേഷനിലെ തകരാറിലായ ട്രാന്‍സ്ഫോര്‍മറുകള്‍ മാറ്റി പുതിയത്
സ്ഥാപിക്കും. കൂടാതെ, എയര്‍ സര്‍ക്യൂട്ട് ബ്രേക്കറുകള്‍ മാറ്റി വാക്വം
സര്‍ക്യൂട്ട് ബ്രേക്കര്‍ സ്ഥാപിക്കാനും ഉദ്ദേശ്യമുണ്ട്.
കൂളിമാട് പമ്പിങ് സ്റ്റേഷനിലെ നവീകരണങ്ങള്‍ക്കൊപ്പംതന്നെ കുറ്റിക്കാട്ടൂര്‍ ബൂസ്റ്റര്‍ സ്റ്റേഷനിലും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. നിലവില്‍ കൂളിമാട് പമ്പിങ് സ്റ്റേഷനില്‍നിന്ന് നഗരത്തിലേക്ക് 72 എം.എല്‍.ഡി വെള്ളമാണ് ദിവസവും പമ്പ് ചെയ്യുന്നത്. എന്നാല്‍, ഇടക്കിടെയുണ്ടാകുന്ന തകരാറുകളും ചോര്‍ച്ചയും കാരണം കൃത്യമായ അളവില്‍ വെള്ളം പമ്പ് ചെയ്യാന്‍ പറ്റാറില്ല. പമ്പിങ് സ്റ്റേഷന്‍െറയും അനുബന്ധമായ യൂനിറ്റുകളുടെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ പമ്പ് ചെയ്യുന്ന വെള്ളത്തിന്‍െറ അളവ് ഉയര്‍ത്താനും അതുവഴി നഗരവാസികള്‍ക്കുണ്ടാകുന്ന ജലദൗര്‍ലഭ്യം ഒരു പരിധി വരെ കുറക്കാനുമാകുമെന്നാണ് പ്രതീക്ഷ.