Friday, 21 September 2012

കുട്ടികള്‍ക്കായുള്ള മനഃശാസ്ത്ര ക്ലാസ് നടത്തി

പാഴൂര്‍: പാഴൂര്‍ എ.യു.പി. സ്‌കൂള്‍ മാതൃസമിതിയുടെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ മനഃശാസ്ത്രാധിഷ്ഠിത പഠനവും വളര്‍ച്ചയും എന്ന വിഷയത്തെ അധികരിച്ചുള്ള ക്ലാസ് സംഘടിപ്പിച്ചു. ചേവായൂര്‍ സിജി കൗണ്‍സിലര്‍ അബൂബക്കര്‍ ക്ലാസെടുത്തു.
പ്രധാനാധ്യാപകന്‍ താഹിര്‍ അധ്യക്ഷതവഹിച്ചു. പി.ടി.എ. പ്രസിഡന്റ് കെ.കെ. മൂസ, പി.ടി.എ. ചെയര്‍പേഴ്‌സണ്‍ കെ.കെ. റഷീദ, എം.കെ. ജാസ്മിന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.